Floating condition
ഒരു മൈക്രോ കൺട്രോളറിന്റെ pin ൽ ലോജിക് സീറോ ആണോ ലോജിക് 1 ആണോ എന്ന് മനസിലാക്കാൻ പറ്റാത്ത അവസ്ഥ. ഈ അവസ്ഥ മറികടക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റെസിസ്റ്ററുകളാണ് pull up, pull down എന്നിവ
pull up resistors
ഒരു മൈക്രോ കൺട്രോളറിന്റെ pin നെ ഡിഫോൾട്ട് ആയി ലോജിക് 1 ലേക്ക് വലിച്ച് വെക്കാൻ വേണ്ടി ഉപയോഗിക്കുന്ന റെസിസ്റ്ററുകൾ, pull up ഉപയോഗിച്ചാൽ ആ ലൈനിൽ ലോജിക് 1 ആയിരിക്കും, ലോജിക് 0 വരുമ്പോൾ അതിനെ ഡിറ്റക്ട് ചെയ്യുന്നു
Pull down resistors
ഒരു മൈക്രോ കൺട്രോളറിന്റെ pin നെ ഡിഫോൾട്ട് ആയി ലോജിക് 0 യിലേക്ക് വലിച്ച് വെക്കാൻ വേണ്ടി ഉപയോഗിക്കുന്ന റെസിസ്റ്ററുകൾ, pull down ഉപയോഗിച്ചാൽ ആ ലൈനിൽ ലോജിക് 0 ആയിരിക്കും, ലോജിക് 1 വരുമ്പോൾ അതിനെ ഡിറ്റക്ട് ചെയ്യുന്നു
മൈക്രോ കൺട്രോളറിന്റെ ഉപയോഗിക്കാത്ത പിൻ വെറുതെ ഇട്ട് കഴിഞ്ഞാൽ അവിടെ 0 ആണോ 1 ആണോ എന്ന് മൈക്രോ കൺട്രോളറിന് കൺഫ്യൂഷൻ ആവുന്നു. ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകൾ അതിനെ സ്വാധീനിക്കുകയും ചെയ്യാം, ഇത്തരം പ്രോബ്ലംസ് എല്ലാം pull up, pull down എന്നിവ ഉപയോഗിക്കുന്നത് വഴി ഒഴിവാക്കാം.
മൊബൈൽ ഫോണുകളിൽ I2C line ൽ pull up റെസിറ്ററുകൾ ഉപയോഗിക്കുന്നു. അതായത് SCL, SDA എന്നീ line കളിലേക്ക് 1.8v ഒരു റെസിറ്റർ വഴി നൽകിയിരിക്കും, ഈ line കളെ logic high state ൽ നില നിർത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ line കളിൽ സിഗ്നൽ വരുമ്പോൾ അതിനെ ഡിറ്റക്ട് ചെയ്യുന്ന. അതായത് സിഗ്നലുകൾ ലോജിക് 0 ആയിരിക്കും
റെസിസ്റ്റർ ഉപയോഗിക്കാതെ ഡയറക്റ്റ് വോൾട്ടേജ് നൽകിയാൽ logic 0 വരുമ്പോൾ ആ വോൾട്ടേജ് ലൈൻ പൂർണമായും ഗ്രൌണ്ട് ആവുന്നു. അതായത് ഷോർട്ട് ആവുന്നു. മൊബൈൽ ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. മെയിൻ voltages ആണെങ്കിൽ device ഓഫ് ആയി പോവുന്നു.